റിയാദ് : കോഴിക്കോടൻ ആതിഥ്യത്തിന്റെ ചാരുതയിൽ പെയ്തിറങ്ങിയ സംഗീത വർഷം റിയാദിലെ മലയാളി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി. ആസ്വാദക സമൂഹത്തെ കയ്യിലെടുത്ത പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും റിയാദിലെ കലാ പ്രേമികൾക്ക് നൽകിയത് ഓർമ്മിക്കാൻ ഒരു പിടി മനോഹര നിമിഷങ്ങളായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി ഇരുവരും പോൾസ്റ്റാർ നർത്തകരുടെ അകമ്പടിയോടെ വേദിയിൽ തകർത്താടിയപ്പോൾ സദസും അവർക്കൊപ്പം നൃത്തമാടി. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായമയായ കോഴിക്കോടെൻസാണ് എക്സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തിൽ ‘മൊഹബത്ത് നൈറ്റ്’ എന്ന പേരിൽ മെഗാ ഷോ ഒരുക്കിയത്.
സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. പാസ് മൂലം നിയന്ത്രിച്ച പരിപാടിയിലേക്ക് നിരവധി കുടുംബങ്ങളാണ് ഒഴുകിയെത്തിയത്. ഇതാദ്യമായാണ് റിമി ടോമിയും വിധുപ്രതാപും ഒരുമിച്ച് സൗദിയിലെ ഒരു വേദിയിലെത്തുന്നത്. ചടുലമായ പ്രകടനത്തിലൂടെ സദസ്സിനെ ആവേശം കൊള്ളിച്ച റിമിയും വിധുവും റിയാദിന് വേറിട്ട ഒരു സംഗീത രാവ് തന്നെയാണ് സമ്മാനിച്ചത്. സഫാ മക്കാ പോളിക്ലിനിക്കായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.
വൈകീട്ട് അഞ്ചു മണി മുതൽ ഏഴര വരെ കോഴിക്കോടെന്സ് കുടുംബ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. ഹന നൗഫൽ, ഹൈറാ സുനിൻ, നേഹ നൗഫൽ, ആയിഷ സമ്രാ, മുഹമ്മദ് അൽദിൻ, ആലിം സയാൻ, ഹയാൻ ഫാത്തിമ, ഖഷിഫ് ഷഫീക്, ദിയ ഫാത്തിമ, ഹനീക് ഹം ദാൻ, സഫ്ന മസൂദ്, ആസിഫ് വടകര, അനിൽ മാവൂർ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ഉദ്‌ഘാടന സെഷനിൽ കോഴിക്കോടെന്സ് സ്ഥാപകാംഗം അഷ്‌റഫ് വേങ്ങാട്ട് മെഗാ ഷോ ഉദ്‌ഘാടനം ചെയ്തു. ചീഫ് ഓർഗനൈസർ മൊഹിയുദ്ധീൻ സഹീർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹർഷാദ് ഹസ്സൻ ഫറോക്ക്, ജനറൽ കൺവീനർ റാഫി കൊയിലാണ്ടി, ട്രഷറർ ഷാജു കെ.സി, മറ്റു ഭാരവാഹികളായ കബീർ നല്ലളം, വി.കെ.കെ അബ്ബാസ്, ഉമ്മർ മുക്കം, മുജീബ് മൂത്താട്ട്, സുഹാസ് ചെപ്പാലി, നവാസ് ഒപ്പീസ് സ്ഥാപകാംഗങ്ങളായ മുനീബ് പാഴൂർ, മിർഷാദ് ബക്കർ, അക്ബർ വേങ്ങാട്ട് എന്നിവർ സംബന്ധിച്ചു. നിതിൻ സിറ്റിഫ്‌ളവർ, മുഹമ്മദ് ഷാഹിൻ എന്നിവർ അവതാരകരായി.
പരിപാടികൾക്ക് യതി മുഹമ്മദ്, അർഷാദ് എം.ടി, സഫറുള്ള കൊടിയത്തൂർ, ഫൈസൽ പൂനൂർ, ഇബ്രാഹിം സുബ്ഹാൻ, മജീദ് പൂളക്കാടി, മുസ്തഫ നെല്ലിക്കാപ്പറമ്പ്, അൽത്താഫ് കോഴിക്കോട്, ഗഫൂർ കൊയിലാണ്ടി, ഷമീം മുക്കം, റിജോഷ് കടലുണ്ടി, ഫൈസൽ പാഴൂർ, നൗഫൽ വടകര, സിദ്ധീഖ് പാലക്കൽ, മഷ്ഹൂദ് ടി കെ, സന്തോഷ് കൊയിലാണ്ടി, ഷബീർ കക്കോടി, ഷമീജ് കൊളത്തൂർ, റാഷിദ് ദയ, ഫാബിർ കുഞ്ഞമ്മദ് , റഷീദ് പൂനൂർ, ഫാസിൽ വേങ്ങാട്ട്, ഷഫീഖ് പാനൂർ, സാജിദ് കുറ്റിച്ചിറ, മുനീർ ഹംദാൻ, അൻസാർ കൊടുവള്ളി, അൻവർ ജീപാസ്, ആസിഫ്,മൈമൂന അബ്ബാസ്, സജീറ ഹർഷദ്, ഷാലിമ റാഫി, ഫിജ്ന കബീർ, ജസീല മൂസ, മുംതാസ് ഷാജു, സീനത്ത് യതി, ഷഫ്‌ന ഫൈസൽ, സുമിത മോഹിയുദീൻ, നജ്മാ ഫാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്