സിഡ്‌നി നിവാസികളുടെ മനസ്സുകളെ ഉത്തേജിപ്പിക്കാൻ സംഗീതം, പ്രചോദനം, മാജിക് എന്നിവയുടെ ത്രിമാന സമീപനവുമായി ‘M-cube സിഡ്‌നി’ 2025 ജൂലൈ 13-ന് എത്തുന്നു.
ബ്ലാക്ക്‌ടൗണിലെ ബോമാൻ ഹാളിൽ വെച്ച് നടക്കുന്ന ‘M-cube സിഡ്‌നി’, പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ ‘മാന്ത്രിക വിസ്മയങ്ങളും ലോകോത്തര പ്രചോദന പാഠങ്ങളും’ നിങ്ങൾക്ക് സമ്മാനിക്കുന്നു. ഒപ്പം, മഞ്ച് സ്റ്റാർ സിംഗർ ഫെയിം ശ്വേത അശോക്, ‘പാലപ്പള്ളി’ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ അതുൽ നറുകര, വിഷ്ണു അശോക് എന്നിവർ നയിക്കുന്ന ആത്മാവിനെ തലോടുന്ന സംഗീതവും പരിപാടിയുടെ പ്രത്യേകതയാണ്.
‘M-cube സിഡ്‌നി’ പരിപാടിയിൽ നിന്നുള്ള ലാഭം ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവജനങ്ങളുടെയും ഉന്നമനത്തിനും പിന്തുണയ്ക്കും വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഈ മഹത്തായ ലക്ഷ്യത്തിനായി ടിക്കറ്റുകൾ വാങ്ങി നിങ്ങളും ഈ ജീവകാരുണ്യ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു!