മലയാളി മനസ്സുകളെ ഗാനാലാപന ശൈലി കൊണ്ടും, സ്റ്റേജ് പ്രെസെൻസ് കൊണ്ടും എപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമി നയിക്കുന്ന സംഗീതനിശയ്ക്ക് തിരി തെളിയാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം .
ഓസ്ട്രേലിയൻ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് അല്പസമയത്തിനകം റിമിടോമി മെൽബണിൽ എത്തിച്ചേരുമെന്നാണ് അറിയാൻ സാധിക്കുന്നത്.
മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും, ഇവന്റ് സ്പോൺസർ ഇലൈറ്റ് ലോൺസും ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.
2025 ജൂൺ 13 ന് Geelong ൽ തുടങ്ങുന്ന സംഗീതനിശ ജൂൺ 28ന് പെർത്തിലാണ് പര്യവസാനിക്കുന്നത്.
റിമി ടോമിയോടൊപ്പം ലൈവ് മ്യൂസിക്കൽ കോൺസർട്ടിന്റെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – പ്രിൻസ് ടി കുമാരൻ
2025 ജൂണിൽ ഓസ്ട്രേലിയയിൽ റിമി ടോമിയുടെ സംഗീതനിശ അരങ്ങേറുന്ന സ്ഥലങ്ങൾ താഴെപറയുന്നവയാണ്
13 June – Geelong
14 June – Melbourne
15 June – Bendigo
18 June – Cairns
20 June – Brisbane
21 June – Sydney
22 June – Canberra
25 June – Alice springs
27 June – Adelaide
28 June – Perth
സംഗീതം ആത്മാവിനെയും മനസ്സിനെയും പോഷിപ്പിക്കുന്ന ഒന്നാണ്. പ്രശസ്ത കലാകാരന്മാർക്കൊപ്പം, സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെ അവിസ്മരണീയ രാത്രിക്കായി ടിക്കറ്റുകൾ ഉടനെ തന്നെ ബുക്ക് ചെയ്യേണ്ടതാണ്.
Promotions and Ticketing By : Just Easy Book
കൂടുതൽ വിവരങ്ങൾക്ക് :
Suji Scaria : 0470762521
Woody Cherian : 0413788490































