തിരുവനന്തപുരം:സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് കെൽട്രോൺ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് ശ്രീ വിവേക് ഭീമാൻവർ അറിയിച്ചു.
എ ഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ എ ഐ