ബ്രിസ്‌ബെയ്ൻ: വോളി ഫെസ്റ്റ് കുടുംബസമേതം ആഘോഷമാക്കുവാൻ ബ്രിസ്ബൻ വോളി ഒരുക്കുന്ന മലബാർ എക്സ്പ്രസ്സ് നാടൻ തട്ടുകടയുടെ പ്രവർത്തനം ശനിയാഴ്ച (12-8-2023) രാവിലെ 8.30 ന് ആരംഭിക്കുമെന്ന്
ബ്രിസ്ബൻ വോളി ഭാരവാഹികൾ അറിയിച്ചു.
ബീഫ് വരട്ടിയത്,പൊറാട്ട, തട്ട് ദോശ, നാടൻ ചിക്കൻ കറി, മുട്ട കറി, ഇടിയപ്പം, വെജിറ്റബിൾ കുറുമ,ഗീ റൈസ്, മട്ടൻ ചാപ്സ്,തട്ടുകട ചിക്കൻ ഫ്രൈ,പഴം പൊരി,ചിക്കൻ റോൾ, കപ്പ ബിരിയാണി,ചായ,ലൈം ജ്യൂസ്, വാട്ടർ മെലൺ ജ്യൂസ് എന്നിങ്ങനെ നാവിൽ വെള്ളമൂറുന്ന രുചി വൈവിധ്യങ്ങളാൽ സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാൽ നിറഞ്ഞ മലബാർ എക്സ്പ്രസ് നാടൻ തട്ടുകടയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Time : SATURDAY 12TH AUG 8.30 AM ONWARDS
Venue : STRETTON STATE COLLEGE, STRETTON, QLD 4116