ശാസ്താംകോട്ട(കൊല്ലം) : മലയാളി യുവാവിനെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് വടക്ക് പറങ്കിമാംവിളയിൽ റോസമ്മയുടെയും പരേതനായ ബേബിയുടെയും മകൻ റോബിൻ ബേബി (35) ആണു മരിച്ചത്. കഴിഞ്ഞ ദിവസം (9ന്) ഒന്റേറിയോയിൽ ആണു സംഭവം.
കെട്ടിടത്തിന്റെ സ്റ്റെയർകെയ്സ് ഇറങ്ങുന്നതിനിടെ കേബിളിൽ തട്ടി താഴേക്കു വീണു ഭിത്തിയിൽ തല ഇടിച്ചാണു മരണം എന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ രേഷ്മ.































