മെല്‍ബൺ: മലയാളി യുവതി ഓസ്ട്രേലിയയിലെ ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടി. മെൽബണിൽ താമസിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തില്‍ നടക്കുന്ന ബോഡി ബില്‍ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. കോലഞ്ചേരി സ്വദേശിനിയാണ് വിനീത.
25 വയസ്സിന് താഴെയുള്ള നിരവധി യുവതികളെ പിന്തള്ളിയാണ് വിനീത നാലാം സ്ഥാനത്ത് എത്തിയത്. ഐസിഎന്‍ ഓസ്ട്രേലിയ സംഘടിപ്പിച്ച ഈ മത്സരത്തിലെ ഭൂരിപക്ഷം മത്സരാര്‍ത്ഥികളും 30 വയസ്സിന് താഴെയുള്ളവരും വര്‍ഷങ്ങളോളം പരിശീലനം നേടിയവരുമാണ്. എന്നാൽ മൂന്ന് വര്‍ഷം മാത്രം പരിശീലനം ചെയ്താണ്
മെല്‍ബണില്‍ നടന്ന സംസ്ഥാന തല മത്സരത്തിൽ വിനീത തന്റെ കഴിവു തെളിയിച്ചത്. ഭര്‍ത്താവിന്റെ ജിമ്മില്‍ വന്ന ശേഷമുള്ള ശരീരമാറ്റമാണ് തന്നെ ആകര്‍ഷിച്ചതെന്നും വിനീത പറയുന്നു.