ദുബായ് : മലയാളത്തിന്റെ മഹാനടന്റെ വരാൻ പോകുന്ന ജന്മദിനം അക്ഷരാർത്ഥത്തിൽ കാൽ ലക്ഷം ആളുകൾക്ക് നേരിട്ട് സഹായമാകുമെന്ന് വിലയിരുത്തൽ. മമ്മൂട്ടിയുടെ ലോകമെമ്പാടുമുള്ള ആരാധകരും അനുഭാവികളും ലക്ഷ്യമിടുന്നത് ഇരുപത്തയ്യായിരം രക്തദാനം ആണ്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഇന്ത്യ ഉൾപ്പെടെ പതിനേഴു രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ആഗസ്ത് അവസാന വാരം തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. യൂ എ ഇ, കുവെയിറ്റ്, സൗദി അറേബ്യ, ഖത്തർ,ബഹറിൻ അമേരിക്ക, ആസ്ട്രേലിയ, ക്യനാഡ,ന്യൂസിലാൻഡ്, യൂ കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ,ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിൽ ഉണ്ടന്നു സഫീദ് പറഞ്ഞു.
അതേ സമയം കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങൾ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റിയും അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു.
യൂ എ യിൽ എല്ലാ എമിരേറ്റ്സ്കളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്ന് യൂ എ ഇ യിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു.