എവറസ്റ്റ് കൊടുമുടിയുടെ 8849 മീറ്റര്‍ കൊടുമുടി കീഴടക്കിയ 40 കാരനായ ഓസ്‌ട്രേലിയക്കാരന്‍ കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങവേ കുഴഞ്ഞുവീണ് മരിച്ചു.പെര്‍ത്ത് സ്വദേശിയായ ജെയ്‌സണ്‍ ബെര്‍ണാഡ് കെന്നിസണ്‍ ആണ് മരിച്ചത്.ദൗത്യം പൂര്‍ത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയതോടെ തളര്‍ച്ച അനുഭവപ്പെട്ടു.മൃതദേഹം എവറസ്റ്റില്‍ തന്നെയാണുള്ളത്.