റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് ഇന്ത്യൻ അസോസിയേഷൻ അൽ അബീർ പോളിക്ലിനിക് -സുമേഷി ബ്രാഞ്ചിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .ഡോക്ടർ ബാലചന്ദ്രൻ ,ഡോക്ടർ ഹസ്ന എന്നിവരുടെ നേതൃത്വത്തിൽ പ്രമേഹം ,ഇസിജി, ഡെന്റൽ .രക്ത സമ്മർദ്ദ പരിശോധനകൾ എന്നിവ നടത്തുകയുണ്ടായി അൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയുടെ ഉത്ഘാടനം പ്രസിഡന്റ് ശ്രി .ഡെന്നി ഇമ്മട്ടി ,അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ശ്രി .ജോബി ,ജീവകാരുണ്ണ്യ വിഭാഗം കൺവീനർ ശ്രി അരുൺ കുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു .സെക്രട്ടറി ഉമ്മർകുട്ടി ,മീഡിയ കൺവീനർ സിനിൽ സുഗതൻ ,മുദ്ദസിർ ,ജോർജ് ജേക്കബ് ,ശിവ കുമാർ ,ക്ലറ്റ്‌സ് എന്നിവർ പരിപാടി നിയന്ത്രിച്ചു.