മെൽബൺ: മെൽബൺ സെൻ്റ് തോമസ് സിറോ മലബാർ രൂപതയിൽ നോമ്പുകാല ധ്യാനം നയിക്കാൻ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ഓസ്ട്രേലിയയിലെത്തി. ബ്രിസ്ബെയ്നിൽ എത്തിച്ചേർന്ന പിതാവിനെ ഇവാഞ്ചലൈസേഷൻ മിനിസ്ട്രി ഡയറക്ടർ ഫാ. വർഗീസ് വിതയത്തിൽ എം.എസ്.ടി., ഇപ്സ്വിച്ച്ഇടവക വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇപ്സ്വിച്ച്, ബ്രിസ്ബെയ്ൻ നോർത്ത്, കാബൂൾട്ടൂർ, സൺഷൈൻ കോസ്റ്റ്, ബ്രിസ്ബെയ്ൻ സൗത്ത്, സ്പ്രിംഗ്ഫീൽഡ്, പരമറ്റ എന്നീ ഇടവകകളിൽ മാർ തോമസ് തറയിൽ നോമ്പുകാല ധ്യാനം നയിക്കും.
ബിഷപ്പ് മാർ തോമസ് തറയിലിനെ കൂടാതെ അദിലാബാദ് രൂപതാ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, ഫാ. ബിജിൽ ചക്കിയത്ത് എം.എസ്.എഫ്.എസ്., ഫാ. ജെൻസൺ ലാ സാലെറ്റ്, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ജോൺ പിതുവ എന്നിവരാണ് ഈ വർഷം രൂപതയിൽ നോമ്പുകാല ധ്യാനം നയിക്കുന്നത്.






























