മെൽബൺ : മെൽബണിൽ ഡിജെ നൈറ്റ് ഒരുക്കി യുഫോറിയ ഇവന്റസ്, സ്റ്റുഡിയോ ഫോർ, വിഷ്ണു ചെമ്പങ്കുളം . സൗത്ത് ഇന്ത്യൻ ഡിജെ ഫെസ്റ്റിനോടൊപ്പം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ നിന്നുള്ള ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഒത്തുചേരൽ കൂടിയായിരിക്കും ഓഗസ്റ്റ് നാലിന് നടത്തുവാൻ ഉദ്ദേശിക്കുന്ന ഡിജെ നൈറ്റ് ആഘോഷം. മാത്രമല്ല ആസ്വാദകരെ ആസ്വാദനത്തിന്റെ ഉത്തംഗമത്തിലെത്തിക്കുവാനായി മെൽബണിലെ പ്രശസ്ത ഗ്രൂപ്പായ മെൽബൺ സ്റ്റാർസ് ചെണ്ടയുടെ നേതൃത്വത്തിൽ ശിങ്കാരിമേളവും തദ്ദിവസം ഉണ്ടായിരിക്കുന്നതാണ്. ഓസ്ട്രേലിയയിലെ തന്നെ പ്രശസ്തരായ മലയാളം, തമിഴ്, തെലുങ്ക് ഡിജേസാണ് മെൽബൺ ഡിജെ നൈറ്റ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്. ശിങ്കാരിമേളം മാത്രമല്ല ഡാൻസും ലിമോസിൻ റൈഡും അന്നേദിവസത്തെ എടുത്തു പറയേണ്ട ആകർഷണങ്ങളാണ്.
ഓഗസ്റ്റ് 4 : മെൽബൺ ഡിജെ നൈറ്റ്
സ്ഥലം: TRAK LOUNGE BAR,Toorak
ടിക്കറ്റുകൾ പരിമിതമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും പക്കാ ലോക്കൽ എന്ന ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക.