വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് പഠന ശേഷം മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ വൈസ് ചാന്‍സിലേഴ്‌സ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ക്രമീകരിച്ചിരിക്കുകയാണ്. 60 ലക്ഷം രൂപയാണ്, സ്‌കോളര്‍ഷിപ്പ് ആനുകൂല്യം. ഡീക്കിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ചെയ്ഞ്ചിങ് ലൈവ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. സ്കോളർഷിപ്പ് സംഖ്യയ്ക്കു തന്നെ പഠനം പൂർത്തികരിക്കാൻ അവസരമുണ്ട്.
60 ലക്ഷം രൂപ നിരക്കില്‍ 10 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളുണ്ട്. ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയുടെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ ആണ് ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള ഈ സ്‌കോളര്‍ഷിപ്പ് സൗകര്യമുള്ളത്. മുൻ വർഷങ്ങളിൽ, ഈ സ്കോളർഷിപ്പ് നേടിയവരിൽ വലിയൊരു പങ്കും മലയാളികളാണ്.