സിഡ്നി:ഓസ്‌ട്രേലിയയിൽ താമസിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി പണമിടപാട് സേവനദാതാക്കളായ മൈ ട്രാൻസ്മിറ്റ് പുതിയ സീറോ ഫീസ് പണമിടപാട് ഓഫർ അവതരിപ്പിച്ചു. ഇനി ഉപഭോക്താക്കൾക്ക് യാതൊരു ട്രാൻസാക്ഷൻ ചാർജും ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് പണം അയയ്ക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ പുതിയ എക്‌സ്ചേഞ്ച് നിരക്കുപ്രകാരം 100 ഓസ്‌ട്രേലിയൻ ഡോളർ (AUD) അയയ്ക്കുമ്പോൾ ഏകദേശം 5930 ഇന്ത്യൻ രൂപ (INR) ലഭിക്കും. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് നിരക്കുകൾ മാറ്റങ്ങൾക്ക് വിധേയമാകാമെന്നും അറിയിപ്പിൽ പറയുന്നു.
വേഗതയും സുരക്ഷയും മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്തിരിക്കുന്ന സേവനമായ മൈ ട്രാൻസ്മിറ്റ് താഴെപ്പറയുന്ന സൗകര്യങ്ങൾ നൽകി ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം നേടി വരികയാണ്:
ട്രാൻസാക്ഷൻ ഫീസ് ഇല്ല
മികച്ച എക്‌സ്ചേഞ്ച് നിരക്കുകൾ
വേഗത്തിലുള്ള ഓൺലൈൻ ട്രാൻസ്ഫർ
ഹിഡൺ ചാർജുകൾ ഒന്നുമില്ല
പണമിടപാടുകൾ റിയൽ-ടൈമിൽ ട്രാക്ക് ചെയ്യാം
24/7 ഉപഭോക്തൃ പിന്തുണ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരമായി പണമയയ്ക്കുന്ന കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ ഓഫർ ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു .
ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ ഇനി കൂടുതൽ ലളിതവും കുറഞ്ഞ ചെലവിലും സുരക്ഷിതമായും മാറ്റുകയാണ് മൈ ട്രാൻസ്മിറ്റിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
തത്സമയ നിരക്കുകൾ അറിയാൻ ഉപയോക്താക്കൾക്ക് www.mytransmit.com.au എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ മൈ ട്രാൻസ്മിറ്റ് ആപ്പ് ഗൂഗിൾ പ്ലേയും ആപ്പ് സ്റ്റോർയും വഴി ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.































