തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു തോമസ് കോട്ടൂരാൻ. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി.






























