ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ജനുവരി 26 മുതൽ 29 വരെ ക്വീൻസ്‌ലാന്റിൽ നടക്കും. ഇത് മൂന്നാം വർഷമാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഒത്തുകൂടുന്നത്, ശരീരത്തിന്റെ പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും സഹനഗ്നത ഇഷ്ടപ്പെടുന്നവരെ കാണുന്നതിനുമാണ് താൻ ഈ ആശയം കൊണ്ടുവന്നതെന്ന് ഫെസ്റ്റിവൽ സ്ഥാപകൻ ജോഷ് സ്മിത്ത് അറിയിച്ചു.
ഓസ്‌ട്രേലിയൻ ഗായകൻ ആദം ബ്രാൻഡ് ഫെസ്റ്റിവലിൽ മുഖ്യാതിഥിയാകും. അതേസമയം, പങ്കെടുക്കുന്നവരുടെ സ്വകാര്യതയെ മാനിച്ച് ഉത്സവത്തിന്റെ കൃത്യമായ ലൊക്കേഷൻ പുറത്തു വിടുന്നില്ലെന്ന് സംഘാടകർ പറഞ്ഞു.