Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയത് ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം

by Kerala News Web Desk 04
June 11, 2026
in EUROPE
0 0
A A
ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയത് ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

പിസ: 50 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്. ചത്തു വീഴുന്ന തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾ സാധാരണയായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നാല് കിലോമീറ്ററിൽ താഴെ ആഴത്തിലാണ് കണ്ടെത്താറുള്ളത്. എന്നാൽ പുതുതായി കണ്ടെത്തിയ ഈ സമുദ്ര ശ്മശാനം ഏഴ് കിലോമീറ്ററിലധികം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇത് കടലിന്റെ അടിത്തട്ടിൽ നൂറുകണക്കിന് മൈലുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഈ അത്യഗാധമായ സമുദ്രമേഖലകളിൽ ഇപ്പോഴും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന തിമിംഗലങ്ങളുടെ ശരീര അവശിഷ്ടങ്ങൾ ധാരാളമായി ഉണ്ടെന്നും അവയെ ആശ്രയിച്ച് വലിയൊരു ജീവലോകം തന്നെ അവിടെ വളരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ ആരും പര്യവേക്ഷണം നടത്താത്ത ഇത്തരം വിചിത്രമായ പാരിസ്ഥിതിക സാഹചര്യങ്ങളിലും ശാസ്ത്രത്തിന് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ വസിക്കുന്നുണ്ടെന്നാണ് ഇറ്റലിയിലെ പിസ സർവകലാശാലയിലെ ഗവേഷകനായ ഡോ ജിയോവാനി ബിയാനുച്ചി വ്യക്തമാക്കുന്നത്. പ്രകാശത്തിന്റെ പൂർണ്ണമായ അസാന്നിധ്യത്തിലും അതിശക്തമായ മർദ്ദത്തിലും പോലും ജീവന് എങ്ങനെ അതിജീവിക്കാനും പരിണമിക്കാനും സാധിക്കുമെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചൈന, ഇറ്റലി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ‘ഡയമന്റിന ഫ്രാക്ചർ സോൺ’ എന്നറിയപ്പെടുന്ന അഗാധമായ മലനിരകളും കിടങ്ങുകളും നിറഞ്ഞ മേഖലയിലാണ് ഇവർ പ്രത്യേക അന്തർവാഹിനി ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയത്. ഏകദേശം 50 മുതൽ 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയൻ, അന്റാർട്ടിക് ഭൂഖണ്ഡങ്ങൾ തമ്മിൽ വേർപിരിഞ്ഞപ്പോഴാണ് ഈ പ്രദേശം രൂപപ്പെട്ടത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘നേച്ചർ’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 7002 മീറ്റർ വരെ ആഴത്തിലാണ് തിമിംഗലങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിലേക്ക് നടത്തിയ 32 ഓളം ഡൈവിംഗുകളിലൂടെ 485 ഫോസിൽ കേന്ദ്രങ്ങളും, നിലവിൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന അഞ്ച് പുതിയ തിമിംഗല ശരീരങ്ങളും ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയുള്ള ഒരു പ്രത്യേക ദിശയിലാണ് ഈ അവശിഷ്ടങ്ങൾ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് തിമിംഗലങ്ങളുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ട ഒരു വലിയ സൂപ്പർ കോറിഡോർ ആകാനാണ് സാധ്യതയെന്ന് ഗവേഷകർ വിലയിരുത്തുന്നത്.

ഇവിടെ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ അവശിഷ്ടം അന്റാർട്ടിക് മിൻകെ തിമിംഗലത്തിന്റെ അഞ്ച് മീറ്റർ നീളമുള്ള അസ്ഥികൂടമാണ്. ഇതിന് പുറമെ, വംശനാശം സംഭവിച്ച ചില അപൂർവ്വ ഇനം തിമിംഗലങ്ങളുടെ തലയോട്ടികളും ഇവിടെ നിന്ന് ഫോസിൽ രൂപത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ 5.3 മില്യൺ വർഷം പഴക്കമുള്ളതും ശാസ്ത്രലോകം ‘റ്റെറോസെറ്റസ് ഡയമന്റിനെ’ എന്ന് പുതിയതായി പേരിട്ടതുമായ ചില തിമിംഗല വർഗ്ഗങ്ങളും ഉൾപ്പെടുന്നു. ചത്തു ജീർണ്ണിക്കുന്ന ഈ തിമിംഗല ശരീരങ്ങളിൽ ഞണ്ടുകൾ, കക്കകൾ, അസ്ഥികൾ തിന്നു ജീവിക്കുന്ന പ്രത്യേകതരം പുഴുക്കൾ, കടൽ നക്ഷത്രങ്ങൾ തുടങ്ങിയ നിരവധി ജീവികൾ വസിക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ശാസ്ത്രത്തിന് ഇതുവരെ അപരിചിതമായ പുതിയ ജീവിവർഗ്ഗങ്ങൾ ആകാനാണ് സാധ്യത.

യുകെയിലെ സൗതാംപ്ടൺ സർവകലാശാലയിലെ സമുദ്ര പര്യവേക്ഷണ പ്രൊഫസറായ ജോൺ കോപ്ലി ഈ കണ്ടെത്തലിനെ സമുദ്രശാസ്ത്രത്തിലെ അതിശയകരമായ ഒന്നായാണ് വിലയിരുത്തുന്നത്. ഇത്രയധികം ആഴത്തിൽ ഇത്തരമൊരു കോളനി കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണൂറോളം അസ്ഥികൂടങ്ങൾ കാണപ്പെടുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആഴം കുറഞ്ഞ കടലിൽ ജീവിക്കുന്ന മിൻകെ തിമിംഗലങ്ങളുടെയും, ഇര തേടി കടലിന്റെ ആഴങ്ങളിലേക്ക് പോകുന്ന ബീക്ക്ഡ് തിമിംഗലങ്ങളുടെയും അവശിഷ്ടങ്ങൾ ഒരേ സ്ഥലത്ത് കാണപ്പെടുന്നത് കൗതുകകരമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
Next Post
10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികൾ തകർത്ത് യുഎസ്; ആക്രമണം ബോധപൂർവമെന്ന് ഇറാൻ

10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികൾ തകർത്ത് യുഎസ്; ആക്രമണം ബോധപൂർവമെന്ന് ഇറാൻ

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം,കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിർത്ത് സൈനികൻ,ഇസ്രയേൽ സേനയുടെ വാദം പൊളിച്ച് വീഡിയോ

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം,കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിർത്ത് സൈനികൻ,ഇസ്രയേൽ സേനയുടെ വാദം പൊളിച്ച് വീഡിയോ

അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ, കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്

അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ, കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്

കാനഡയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു

കാനഡയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist