സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷൻ (സിഡ്‌മൽ) 2025ലെ ഓണാഘോഷത്തിനുള്ള ടിക്കറ്റുകൾക്ക് 20% വിലക്കുറവ് പ്രഖ്യാപിച്ചു. മെയ് 15 മുതൽ ജൂൺ 15 വരെ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഈ ഓഫർ ലഭ്യമാകും.
ഓഗസ്റ്റ് 24ന് ബ്ലാക്ക്‌ടൗണിലെ ബൗമാൻ ഹാളിൽ വെച്ച് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുന്നത്.
അത്തപ്പൂക്കളം, ഓണക്കളികൾ, ഗാനമേള, മറ്റു കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. എല്ലാവരെയും ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സിഡ്‌മൽ വെബ്സൈറ്റ് സന്ദർശിക്കുക.































