സിഡ്നിയിലെ മലയാളി കൂട്ടായ്മയായ ‘നന്മ സിഡ്‌നി ഓസ്‌ട്രേലിയ’ ഈ വർഷം ഓണം ആഘോഷിക്കുന്നത് ചരിത്രത്തിലാദ്യമായി ഹിൽസോംഗ് നോർത്ത്‌വെസ്റ്റ് എപ്പിസെന്ററിൽ. ലോകോത്തര നിലവാരമുള്ള ശബ്ദസംവിധാനങ്ങൾക്കും, അത്യാധുനിക ലൈറ്റിംഗിനും, അതിമനോഹരമായ സംഗീതാനുഭവത്തിനും പേരുകേട്ട ഹിൽസോംഗ് സെന്റർ, ഓണാഘോഷങ്ങൾക്ക് പുതിയൊരു മാനം നൽകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.
ഓഗസ്റ്റ് 16, 2025-ന് നടക്കുന്ന ‘പൊന്നോണം വിത്ത് നന്മ’ എന്ന ഈ ആഘോഷത്തിൽ പ്രമുഖ ഗായകരായ സയനോര ഫിലിപ്പ്, മഹേഷ് കുഞ്ഞുമോൻ, പ്രദീപ് ബാബു, റഫീഖ് റഹ്മാൻ, യാസിർ അഷ്‌റഫ് എന്നിവർ അണിനിരക്കും. പരമ്പരാഗത ഓണാഘോഷങ്ങളെ ആധുനിക സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച് അവിസ്മരണീയമായൊരു സാംസ്കാരിക വിരുന്നൊരുക്കാനാണ് നന്മ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ഓണാഘോഷം സിഡ്‌നിയിലെ മലയാളി സമൂഹത്തിന് ഒരു പുതിയ അനുഭവമായിരിക്കുമെന്നും, ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുകയാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി eventik.com.au/event/festival-or-fair-ponnonam-with-nanma/ സന്ദർശിക്കാവുന്നതാണ്.































