പെർത്ത്: ഓണത്തിന്റെ ഉത്സവചൂടിൽ കഴിയുകയാണ് ഇപ്പോൾ പ്രവാസ മലയാളി സമൂഹം. ചിന്തകളിൽ കേരളത്തിന്റെ ഓർമ്മപ്പാടുകൾ നിറയ്ക്കുന്ന ഓണത്തിന് പെർത്തിലെ മലയാളികളും ആഘോഷാത്മകമായ സ്വീകരണമാണ് ഒരുക്കുന്നത്.
Perth Sevanam Australia-യുടെ നേതൃത്വത്തിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പുനരാഖ്യാനമായ സേവനം ഓണം 2025 സെപ്റ്റംബർ 7-ന് Baskerville ഹാളിൽവെച്ച് 12.00 മണിമുതൽ വൈകിട്ട് 6 മണിവരെ പൂർവാധികം ഭംഗിയായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഈ വർഷത്തെ സേവനം ഓണം വളരെ വിപുലമായ പരിപാടികളോടെയാണ് ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
തീയതി: സെപ്റ്റംബർ 7, 2025 (ഞായറാഴ്ച)
സമയം: രാവിലെ 12 മുതൽ വൈകിട്ട് 6 വരെ
വേദി: Baskerville, Perth
ഓണത്തിന് 26 വിഭവങ്ങളോടുകൂടിയ വിഭവസമൃദ്ധമായ തനി നാടൻ ഓണസദ്യ, വിവിധ പ്രായക്കാർക്കായി ഒരുക്കിയിട്ടുള്ള ഓണക്കളികൾ, നാടൻ കലാരൂപങ്ങളും സമകാലിക പ്രകടനങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സമ്പൂർണ്ണ സൗഹൃദപരമായൊരു കുടുംബ സംഗമം എന്ന നിലയിലാണ് ഈ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പ്രമുഖ സാമൂഹ്യ, സാംസ്കാരിക നേതാക്കളും, അതിഥികളും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ ഓണാഘോഷത്തിന് കരുത്ത് നൽകിയ സ്വർണ്ണസ്പോൺസർമാർ:
Peter Shanavas – Home Loan Specialist
പ്രവാസികളുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കുന്ന വിശ്വസ്തമായ വഴികാട്ടി.
Paul Eldho – Paul’s Mortgage Solutions
നിങ്ങളുടെ വാസസ്ഥലത്തിനായുള്ള ശരിയായ മാർഗം കണ്ടെത്താൻ സഹായകമായ പ്രൊഫഷണൽ ഗൈഡൻസ്.
Lalji Patel – Fortune Accounting and Taxation Services
ബിസിനസ്, ടാക്സ് പ്ലാനിങ്, അക്കൗണ്ടിംഗിന്റെ എല്ലാ ആവശ്യങ്ങൾക്കായും വിശ്വസിക്കാവുന്ന പരിഹാരങ്ങൾ.
സാംസ്കാരികവും പാരമ്പര്യപരവുമായ ഈ മനോഹര ഒത്തുചേരലിലേക്ക് പെർത്തിലെ എല്ലാ മലയാളികളെയും അവരുടെ കുടുംബങ്ങളോടൊപ്പം പങ്കാളികളാകാൻ Perth Sevanam Australia ഹൃദയപൂർവം ക്ഷണിക്കുന്നു.
For Booking: https://www.trybooking.com/DDEVE






























