ലിമ നീലത്തിമിംഗിലത്തെക്കാള്‍ ഭാരമുണ്ടെന്ന് കരുതുന്ന പുരാതന തിമിംഗിലത്തിന്റെ ഫോസില്‍ പെറുവില്‍നിന്ന് കണ്ടെത്തി.
മൂന്നുമുതല്‍ നാലുകോടി വര്‍ഷം പഴക്കമുള്ള പെറുസെറ്റസ് കൊളോസസിനെയാണ് (പെറുവില്‍ നിന്നുള്ള ഭീമാകാരമായ തിമിംഗിലം) കണ്ടെത്തിയത്.
ഇറ്റലിയിലെ പിസ സര്‍വകലാശാലയിലെ പാലിയന്റോളജിസ്റ്റ് ജിയോവന്നി ബിയാനുച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്. ഏകദേശം 66 അടി നീളവും 340 മെട്രിക് ടണ്‍ വരെ ഭാരവുമുണ്ട്. പെറുസെറ്റസിന്റെ ഏറ്റവും കുറഞ്ഞ ഭാരം 85 ടണ്ണും ശരാശരി ഭാരം 180 ടണ്ണും കണക്കാക്കുന്നു. ഇതിനുമുമ്ബ് കണ്ടെത്തിയ ഏറ്റവും വലിയ നീലത്തിമിംഗിലത്തിന് 110 അടി നീളമുണ്ടെങ്കിലും ഏകദേശം 190 ടണ്‍ ഭാരമാണ് ഉണ്ടായിരുന്നത്.