കൊളംബിയ: വംശനാശ ഭീഷണി നേരിടുന്ന പിങ്ക് ഡോള്‍ഫിനുകളെ ആഴം കുറഞ്ഞ നദീ മേഖലയില്‍ നിന്നും രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റ നദിയില്‍ അകപ്പെട്ടുപോയ അമ്മ ഡോൾഫിനെയും കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്. നദിയില്‍ നിന്നും രക്ഷിച്ച ഡോള്‍ഫിനുകളെ കരയിലെത്തിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കുകയും തുടര്‍ന്ന് ആഴമേറിയ നദീഭാഗത്തേക്ക് വിടുകയുമായിരുന്നു. പ്രദേശവാസികളാണ് ഡോള്‍ഫിനുകള്‍ കുടുങ്ങിയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്.