പ്രവാസ ജീവിതത്തിന്റെ പറയാതെ പോയ നൊമ്പരങ്ങളും, സ്നേഹവും, ത്യാഗവും, ബന്ധങ്ങളുടെ ചൂടും ഒരുമിച്ച് കോർത്തിണക്കി ഒരുക്കിയ ഹൃദയസ്പർശിയായ സോഷ്യൽ ഡ്രാമ “പ്രവാസി”, ഈ വരുന്ന ജൂൺ 6-ന് മെൽബൺ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
ടീം പ്രണവം അണിയിച്ചൊരുക്കുന്ന ഈ നാടകം Clocktower Centre വേദിയിൽ അരങ്ങേറും.
ഇതിനകം 300-ൽ പരം വേദികളിൽ വിജയകരമായി അവതരിപ്പിക്കപ്പെട്ട “പ്രവാസി”, മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രദ്ധേയ നാടകമാണ്. ജീവിതത്തിന്റെ തിരക്കുകളിൽ സ്വന്തം നാടിനെയും, ബന്ധങ്ങളെയും, സ്വപ്നങ്ങളെയും ഹൃദയത്തിൽ ചേർത്തുപിടിച്ച് ജീവിക്കുന്ന ഒരു സാധാരണ പ്രവാസിയുടെ കഥയാണ് ഈ നാടകം പറയുന്നത്.
അകലങ്ങളിൽ ജീവിച്ചാലും മനസ്സ് ഇന്നും നാട്ടിൻപുറങ്ങളിലെ ഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ ജീവിതാനുഭവങ്ങളാണ് “പ്രവാസി” വേദിയിൽ ജീവിക്കുന്നതാക്കുന്നത്. സ്നേഹത്തിന്റെ മാധുര്യവും, വേർപിരിയലിന്റെ വേദനയും, കുടുംബബന്ധങ്ങളുടെ ആഴവും, ജീവിത പോരാട്ടങ്ങളുടെ യാഥാർത്ഥ്യവും അതീവ ഹൃദയസ്പർശിയായി ഈ നാടകം പ്രേക്ഷകരിലേക്കെത്തിക്കുന്നു.
മെൽബണിലെ പ്രതിഭാധനരായ കലാകാരൻമാർ അണിനിരക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു.
നല്ല നാടകങ്ങളെ സ്നേഹിക്കുന്നവർക്ക് മറക്കാനാകാത്തൊരു അനുഭവമാകാൻ ഒരുങ്ങുന്ന “പ്രവാസി”യുടെ ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യൂ. Date: June 6th, 6 pm
Venue: Clocktower Centre, Moonee Ponds.
Book your tickets now: https://clocktowercentre.com.au/pravasi-social-drama/






























