കോങ്ങോർപ്പിള്ളി വൈറ്റ് പ്ലാസ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ ആരംഭിക്കുന്ന “വിതയത്തിൽ ഡെന്റൽ ക്ലിനിക്ക്” ന്റെ ഗ്രാൻഡ് ഓപ്പണിംഗ് മെയ് 28ന് വൈകിട്ട് 3 മണിക്ക് നടക്കും.
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രാദേശിക സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും. “Your Smile, Our Priority” എന്ന സന്ദേശവുമായി ആരംഭിക്കുന്ന ക്ലിനിക്ക് രോഗികൾക്ക് മികച്ച ദന്തചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.
ഡോ. അനേഷ്യ കെ തോമസിന്റെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്.






























