സിഡ്നി: ആസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റ ഇടയിൽ ഓണാഘോഷങ്ങൾ കൂടുതൽ സജീവമാക്കാൻ രാഗം വെസ്റ്റേൺ സിഡ്നി റിവേഴ്‌സ്റ്റോൺ, ഗ്രന്തംഫാം താമസിക്കുന്ന ആളുകൾ സംഘടിപ്പിക്കുന്ന ഓണം 2025 ഓഗസ്റ്റ് 23-ന് നടക്കും.
സിഡ്‌നിയിലെ ക്വേക്കേഴ്സ് ഹിൽ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് രാത്രി 9.30 വരെയാണ് ആഘോഷങ്ങൾ.
മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഓണം, നാടിന്റെ പാരമ്പര്യവും സംസ്കാരവും ഓർമ്മിപ്പിക്കുന്നു. ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും പ്രവാസലോകത്തും നിലനിർത്തുന്ന ഈ പരിപാടിയിൽ വിവിധതരം കലാപരിപാടികളും ഓണസദ്യയും പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റ് 23-ന് നടക്കുന്ന ഈ പരിപാടി സിഡ്‌നിയിലെ മലയാളി കുടുംബങ്ങൾക്ക് ഒത്തുകൂടാനും, ഓണത്തിന്റെ സന്തോഷം പങ്കുവെക്കാനും മികച്ചൊരു അവസരമാകും. പരമ്പരാഗത ഓണാഘോഷങ്ങളെയും ആധുനിക കലാപ്രകടനങ്ങളെയും സമന്വയിപ്പിച്ച് ഒരു അവിസ്മരണീയമായ അനുഭവമാകും രാഗം ഓണം 2025.
കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ പങ്കെടുക്കുന്നതിനും രാഗം അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.































