അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ മുങ്ങിയ നിലയില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന കരഭാഗത്ത് അമൂല്യമായ ധാതുക്കളുണ്ടെന്നു ഗവേഷകരുടെ പഠനം.റയോ ഗ്രാൻഡ് റൈസ് എന്നറിയപ്പെടുന്ന പ്രാചീന ദ്വീപിലാണ് അമൂല്യ ധാതുക്കളുണ്ടെന്നു കണ്ടെത്തിയത്.ബ്രസീല്‍ തീരത്തു നിന്ന് 1200 കിലോമീറ്റർ അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒന്നരലക്ഷം ചതുരശ്ര വിസ്തീർണവും 700 മുതല്‍ 2000 മീറ്റർ വരെ ആഴമുണ്ട് ഈ കരഭാഗത്തിന്.റയോ ഗ്രാൻഡ് റൈസ് ഒരു ദ്വീപാണെന്നുള്ള ആശയം 2018ലാണ് ഉയർന്നത്. ഈ ദ്വീപില്‍ നിന്നുള്ള മണല്‍ പരിശോധിച്ച ശാസ്ത്രജ്ഞർ,സാവോ പോളോ സംസ്ഥാനത്തു വ്യാപകമായി കാണപ്പെടുന്ന റെഡ് എർത്ത് എന്നയിനം കളിമണ്ണാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഓക്‌സിഡൈസ്ഡ് മാഗ്നെറ്റൈറ്റ്, ഹേമറ്റൈറ്റ്, ജിയോതൈറ്റ്, കയോലിനൈറ്റ് തുടങ്ങിയ അനേകം ധാതുക്കള്‍ ഇതില്‍ നിന്നു കണ്ടെത്തി.അഗ്നിപർവത ലാവ ഉറഞ്ഞുണ്ടായ പാറകളില്‍ രാസപ്രവർത്തനം നടന്നതുമൂലമാണ് ഇതുണ്ടായതെന്ന് ഗവേഷകർ സംശയിക്കുന്നു.
എന്നാല്‍ ഇതിനെക്കാള്‍ മൂല്യമുള്ള മൂലകനിക്ഷേപം ഇവിടെയുണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിട്ടുണ്ട്. കൊബാള്‍ട്, ലിഥിയം, നിക്കല്‍ , ടെലൂറിയം തുടങ്ങിയ മൂലകങ്ങള്‍ ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നെന്നു ഗവേഷകർ പറയുന്നു. ഈ മൂലകങ്ങളെല്ലാം തന്നെ ആധുനികകാല ശാസ്ത്ര സാങ്കേതിക രംഗത്തിനുപകാരപ്പെടും. രാജ്യാന്തര സമുദ്രമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ നിയന്ത്രണം ഇപ്പോള്‍ ഇന്റർനാഷനല്‍ സീബെഡ് അതോറിറ്റി ക്കാണ്.






























