ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ട്രാൻസ്‌ജെൻഡര്‍ സമൂഹത്തെകുറിച്ചുള്ള അഭിപ്രായപ്രകടനം വിവാദം.പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നത് സാമാന്യബുദ്ധി മാത്രമാണ്, അവര്‍ ആഗ്രഹിക്കുന്ന ലൈംഗികതയില്‍ ജീവിക്കാൻ കഴിയില്ല, അതിനായി വ്യക്തികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു.
ട്രാൻസ് ജെൻഡര്‍ വിഭാഗത്തോട് സമൂഹം എങ്ങനെ ഇടപെടണമെന്ന് പരാമര്‍ശിച്ചുകൊണ്ട് തന്റെ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഋഷി സുനകിന്റെ വിവാദ പ്രസ്താവന.അതെസമയം സുനക്കിന്റെ പ്രസ്താവന യുകെയിലെ ട്രാൻസ്‌ജെൻഡര്‍ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തിരികൊളുത്തി.
ചിലര്‍ ഇത് സമൂഹത്തിന് നേരെയുള്ള ആക്രമണമായും അപമാനകരവുമാണെന്ന് പറഞ്ഞ് സുനക്കിന് പിന്തുണ അറിയിച്ചപ്പോള്‍, മറ്റുള്ളവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സുനക് ഇത്തരമൊരു പ്രസ്ഥാവന നടത്തിയതെന്ന് ആരോപിച്ചു.
സ്ത്രീ എൻഎച്ച്‌എസ് വാര്‍ഡുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രാൻസ് സ്ത്രീകളെ നിരോധിക്കാനുള്ള പദ്ധതികള്‍ യുകെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് LGBTQ+ കമ്മ്യൂണിറ്റി ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്തുവന്നു.