പ്യോഗ്യാംഗ്: റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര കൊറിയയിലെത്തി. കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഷൊയ്ഗുവിന്റെ സന്ദര്‍ശനം.
ചൊവ്വാഴ്ച രാത്രി പ്യോഗ്യാംഗിലെ വിമാനത്താവളത്തിലെത്തിയ ഷൊയ്ഗുവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചശേഷം ഇതാദ്യമായാണ് ഉത്തര കൊറിയയില്‍ ഒരു ഉന്നത വിദേശ ഉദ്യോഗസ്ഥൻ സന്ദര്‍ശനം നടത്തുന്നത്. ഇന്നാണ് വിജയദിനം എന്നറിയപ്പെടുന്ന മിലിട്ടറി പരേഡുകളോട് കൂടിയ വാര്‍ഷികാഘോഷപരിപാടികള്‍ രാജ്യത്ത് ആചരിക്കുന്നത്. അതേ സമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റി അംഗം ലീ ഹോംഗ്ഷോംഗിന്റെ നേതൃത്വത്തിലെ സംഘവും ഇന്ന് നടക്കുന്ന വിജയാഘോഷ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര കൊറിയയുടെ സഖ്യകക്ഷികളാണ് റഷ്യയും ചൈനയും.