റോം: ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടില്‍(56) ഹൃദയാഘാതത്തെ തുടര്‍ന്ന് റോമില്‍ അന്തരിച്ചു. അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറി, ഒഐസിസി ഇറ്റലിയുടെ ജോയിന്‍റ് സെക്രട്ടറി, സാന്തോ റോമ ഇടവകയിലെ വാ.കുഞ്ഞച്ചൻ (പിസാന) യുണിറ്റ് മുൻ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഓണോഘോഷങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സജിയുടെ വേര്‍പാട് റോമിലെ മലയാളികളെ ഏറെ ദുഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങള്‍ നടക്കുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഭാര്യ: സോജ. മകള്‍: റീത റോസ് മാഗാംലാപുരത്ത് പഠിക്കുന്നു. മകൻ റോമില്‍ പഠിക്കാനായി തയാറെടുക്കുന്നു.
സാന്തോ റോം ഇടവക, അലിക് ഇറ്റലി, ഒഐസിസി ഇറ്റലി, പ്രവാസി കേരള കോണ്‍ഗ്രസ് എം എന്നി സംഘടനകള്‍ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.