ബ്രസല്‍സ്: കുട്ടികള്‍ക്കെതിരായി നടന്ന ലൈംഗികാതിക്രമങ്ങള്‍ തീരാക്കളങ്കമാണെന്നും കത്തോലിക്കാ സഭ മാപ്പുപറയണമെന്നും ഫ്രാൻസിസ് മാർപാപ്പ.
ത്രിദിന സന്ദർശനത്തിനായി ബെല്‍ജിയത്തിലെത്തിയ അദ്ദേഹം രാജകൊട്ടാരമായ ലെയ്കൻ പാലസില്‍ നടന്ന ചടങ്ങിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ബെല്‍ജിയത്തില് വൈദികരുടെ ലൈംഗികാതിക്രമത്തിനിരയായവരുമായി മാര്പാപ്പ ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇത്തരം കുറ്റങ്ങള്‍ പൊറുക്കപ്പെടില്ലെന്നും മാർപാപ്പ വ്യക്തമാക്കി.
അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളെ നിർബന്ധിതമായി ദത്തുനല്‍കുന്നുവെന്ന റിപ്പോർട്ടുകള്‍ ദുഃഖകരമാണെന്നും മാർപാപ്പ പറഞ്ഞു. ബെല്ജിയത്തില്1945–- 1980 കാലയളവില്‍ 30,000 കുട്ടികള്‍ നിർബന്ധിതമായി ദത്തുനല്‍കപ്പെട്ടതായ വാർത്തകള്‍ പുറത്തുവന്നിരുന്നു.
ഫ്രാൻസിസ് മാർപാപ്പയെ വേദിയിലിരുത്തി കത്തോലിക്ക സഭക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ.കുട്ടികളോടുള്ള പുരോഹിതരുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ പോരെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെല്‍ജിയത്തിലെ ലീക്കൻ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു വിമർശനം.
ഇരകളെ കേള്‍ക്കാൻ തയാറാകണം. സത്യം പുറത്തുവരണം. കുറ്റം അംഗീകരിക്കണം. നീതി യാഥാർഥ്യമാക്കുകയും വേണമെന്നും ഡി ക്രൂ പറഞ്ഞു. കത്തോലിക്ക സഭക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ സന്നിഹിതനായിരുന്ന ബെല്‍ജിയം രാജാവ് ഫിലിപ്പും സഭക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവങ്ങളില്‍ സഭ ലജ്ജിക്കുകയും ക്ഷമ ചോദിക്കുകയും വേണമെന്ന് ചടങ്ങില്‍ മാർപാപ്പ മറുപടി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡന സംഭവങ്ങളില്‍ സഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ മാർപാപ്പയുടെ സ്വീകരണ ചടങ്ങ് ബഹിഷ്‍കരിച്ചു. കഴിഞ്ഞ വർഷം ഡോക്യുമെന്ററിയിലൂടെയാണ് ബെല്‍ജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡന സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്.