മാൾട്ടയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ലീമയിലെ അപ്പാർട്ട്മെന്റ് വിലകൾ ദേശീയ ശരാശരിയേക്കാൾ 61 ശതമാനം കൂടുതലാണ്. സ്ലീമയ്ക്ക് തൊട്ടുപിന്നാലെ സെന്റ് ജൂലിയൻസ് (57%), പെംബ്രോക്ക്, സ്വീഖി, ഗാർഗൂർ എന്നീ പ്രദേശങ്ങളും വൻ വിലക്കയറ്റം രേഖപ്പെടുത്തുന്നു. സമുദ്രനിരപ്പിലുള്ള ലൊക്കേഷനുകളാണ് ഈ മേഖലകളിലെ ഉയർന്ന വിലയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഷൗകിയ (Xewkija),സന്നാത് (Sannat),മേഖലകളിൽ ഫ്ലാറ്റുകൾക്ക് വളരെ കുറഞ്ഞ നിരക്കാണുള്ളത്.ഒരു ചതുരശ്ര മീറ്ററിന് വരുന്ന വില അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. ഈ വിലയിരുത്തലിൽ കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിലുള്ള ആഡംബര ഫ്ലാറ്റുകൾ (Penthouses) ഉൾപ്പെടുത്തിയിട്ടില്ല.
മാൾട്ട (Malta) പ്രധാന ദ്വീപിലെ ഫ്ലാറ്റ് വിലകൾ ഗോസോ (Gozo), കൊമിനോ (Comino) ദ്വീപുകളേക്കാൾ പൊതുവെ 30 ശതമാനത്തിലധികം കൂടുതലാണ്.മാൾട്ടയുടെ വടക്കൻ ഹാർബർ (Northern Harbour) മേഖലയിലാണ് ഏറ്റവും ഉയർന്ന അപ്പാർട്ട്മെന്റ് വിലയുള്ളത്.സമുദ്രത്തോട് ചേർന്നുള്ള ലൊക്കേഷനുകളും ആധുനിക സൗകര്യങ്ങളുമാണ് വടക്കൻ ഹാർബർ മേഖലയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.




























