ഹണ്ടർ മലയാളി സമാജത്തിൻ്റെ “സർഗം 2025” ഓസ്‌ട്രേലിയൻ മലയാളിക്ക് വർണ്ണാഭമായ ഒരനുഭവം സമ്മാനിക്കും.ഹണ്ടർ മലയാളി സമാജം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് ഒരു അവിസ്മരണീയമായ സംഗീത നൃത്ത പരിപാടി സമ്മാനിക്കാൻ ഒരുങ്ങുന്നു. “സർഗം 2025” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പ്രമുഖ താരങ്ങളായ സംഗീതജ്ഞനും ഗായകനുമായ സാംസൺ സിൽവ, നടിയും നർത്തകിയുമായ മാളവിക മേനോൻ, പിന്നണി ഗായകൻ ജാസിം ജമാൽ, പിന്നണി ഗായിക രേഷ്മ രാഘവേന്ദ്ര എന്നിവർ അണിനിരക്കുന്നു.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 1 വരെ വിവിധ വേദികളിലായി അരങ്ങേറുന്ന “സർഗം 2025” സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു മെഗാ ഷോ ആയിരിക്കും.
ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് ഒത്തുചേരാനും തങ്ങളുടെ കലാപരമായ കഴിവുകൾ ആസ്വദിക്കാനുമുള്ള ഒരവസരം കൂടിയാണിത്.
പരിപാടിയുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ജിനുവിനെ 0424 136 692 എന്ന നമ്പറിലും, ജുബിനെ 0451 700 157 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഓസ്‌ട്രേലിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹണ്ടർ മലയാളി സമാജത്തിൻ്റെ “സർഗം 2025” ലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.































