ചമ്പക്കുളം: 2023 ഏപ്രിലിൽ WOW സിനിമാസ് എന്ന നിർമ്മാണ കമ്പനി നിർമ്മിക്കുന്ന മലയാള സിനിമയുടെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി പരാതിക്കാരിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. WOW സിനിമാസ് കമ്പനിയുടെ പാർട്ണർമാരായ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പരാതിക്കാരിയെ വിശ്വസിപ്പിച്ച് 06/07/2023 നു പരാതിക്കാരിയും രണ്ടാം പ്രതിയും ചേർന്ന് ഒരു കരാർ ഉണ്ടാക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരി 04/08/2023 നു 35,00,000 രൂപ കൊടുക്കുകയും ചെയ്തു. ഈ കാര്യങ്ങൾ നോക്കാൻ പരാതിക്കാരിയുടെ സ്ഥാപനത്തിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലി നോക്കിയിരുന്ന മൂന്നാം പ്രതിയെ ഏൽപ്പിക്കുകയും, അയാൾ കൃത്യവിലോപം നടത്തി പണം അപഹരിക്കുകയും ചെയ്തു.തുടർന്ന് ഒന്നും രണ്ടും പ്രതികളും മൂന്നാം പ്രതിയുടെ ഭാര്യയായ നാലാം പ്രതിയും ചേർന്ന് ഗൂഢാലോചന നടത്തി സിനിമയുടെ വിതരണാവകാശം മറ്റ് കമ്പനികൾക്ക് നൽകി. സിനിമയുടെ മറ്റ് ആവിശ്യങ്ങൾക്ക് എന്ന് പറഞ്ഞ് പരാതിക്കാരിയുടെ പക്കൽ നിന്നും 2,27,135 രൂപയും അവർ മേടിച്ചു.പരാതിക്കാരിക്ക് 37,27,135 രൂപയുടെ നഷ്ടം വരുത്തി വെക്കുകയും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവിൽ കേസ് നെടുമുടി പോലീസ് അന്വേഷണത്തിൽ ആണ്. F.I.R പുറത്ത് വന്നതോടെ വലിയ ഒരു സാമ്പത്തിക അട്ടിമറിയാണ് പുറത്ത് വന്നത്.