മെൽബൺ: ആസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും മലയാളി എഴുത്തുകാർക്കായി സമത ആസ്‌ട്രേലിയയും ഡിസി ബുക്സും സംയുക്തമായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. സമത ലിറ്റററി ഫെസ്റ്റിവൽ മെൽബൺ 2025-ന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നത്. 2025 ഒക്ടോബർ 31-നാണ് രചനകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
മത്സര വിഭാഗങ്ങൾ:
* നോവൽ
* കഥ
* കവിത
* യാത്രാവിവരണം
നിബന്ധനകൾ:
* ആസ്ട്രേലിയയിലോ ന്യൂസിലൻഡിലോ താമസിക്കുന്ന മലയാളികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ.
* പ്രായപരിധിയില്ല.
* മത്സരാർത്ഥികൾ മലയാളത്തിൽ എഴുതിയ മൗലിക രചനകൾ മാത്രമേ പരിഗണിക്കൂ. വിവർത്തനങ്ങളും അനുകരണങ്ങളും സ്വീകരിക്കുന്നതല്ല.
* മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകൾ മാത്രമേ മത്സരത്തിനായി അയക്കാവൂ.
* ഒരാൾക്ക് ഓരോ വിഭാഗത്തിലും ഓരോ രചന വീതം അയക്കാം.
* രചനകൾ പിഡിഎഫ് ഫോർമാറ്റിൽ slfmelbourne@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
* രചയിതാവിൻ്റെ പേര്, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ മറ്റൊരു പേജിൽ പ്രത്യേകം നൽകണം. രചനയിൽ പേരോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ഉൾപ്പെടുത്തരുത്.
* ആസ്ട്രേലിയയിലോ ന്യൂസിലൻഡിലോ താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖയുടെ (വിസ/പാസ്പോർട്ട് കോപ്പി) പകർപ്പും രചനയോടൊപ്പം അയക്കണം.
* കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി +61409320647 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സമത ലിറ്റററി ഫെസ്റ്റിവൽ മെൽബൺ 2025 നവംബർ 29-ന് മെൽബണിലെ Glen Waverley Community Centre-ൽ വെച്ച് നടക്കും. ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.































