ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ പാർക്കിൻസണിൽ താമസിക്കുന്ന തെക്കനാത്ത് ഷാജിയുടെ ഭാര്യ സോണിയ ചെറിയാൻ (48) നിര്യാതയായി. അങ്കമാലി ചെങ്ങമനാട് തെക്കനത്ത് കുടുംബാംഗമായ സോണിയ കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
മഞ്ഞപ്ര കോളാട്ടുകുടി വടക്കുംഭാഗത്ത് ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായ ചെറിയാന്റെയും, മൂക്കന്നൂർ പറമ്പയം ഞാളിയത്ത് കുഞ്ഞുവറീത് മകൾ ത്രേസ്യാമ്മയുടെയും മകളാണ്.
ഭർത്താവ്: തെക്കനാത്ത് ഷാജി.
മക്കൾ: എലീന, എഡ്വിന, എൽവിന.
വിയോഗവാർത്ത ബന്ധുക്കളിലും സുഹൃത്തുക്കളിലും പ്രവാസി മലയാളി സമൂഹത്തിലും അതിയായ ദുഃഖം സൃഷ്ടിച്ചു.































