സിഡ്നി:SouthWest Acers ബാഡ്മിന്റൺ ക്ലബ്ബിന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു. SouthWest Acers-ന്റെ ലോഗോ പ്രകാശന കർമം നിർവഹിച്ചത് വേൾഡ് മലയാളി കൌൺസിൽ സിഡ്‌നി പ്രൊവിൻസ് പ്രസിഡന്റ് ബാബു വര്ഗീസാണ്. ജേഴ്സി പ്രകാശനം ചെയ്തത് കാന്റർബറി സ്പോർട്ടിങ് ക്ലബ് പ്രസിഡന്റ് ബെൻസീൻ ദേവസ്സിയും, മെട്രോ മലയാളം എഡിറ്റർ കിരൺ ജെയിംസും ചേർന്നാണ്. ക്ലബ് പ്രസിഡന്റ് ബിബിൻ ആന്റണി, സെക്രട്ടറി പ്രശാന്ത് ജോർജ്, പി.ആർ.ഒ ദീപക് ഇമ്മാനുവേൽ, ട്രഷറർ ജാക്സൺ ഡൊമിനിക് എന്നിവർ പങ്കെടുത്തു.































