ബ്രിസ്ബേയ്ൻ : A. R റഹ്മാൻ്റെ സംഗീത സംവിധാനത്തിൽ ആടുജീവിതം എന്ന ചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ ശ്രീ.ജിത്തിൻ രാജ് ഓസ്ട്രേലിയൻ മണ്ണിലേക്ക്. കൈവിരലുകളിൽ മായാജാലം തീർക്കുന്ന ശ്രീ. സ്റ്റീഫൻ ദേവസിക്കൊപ്പം ജൂലൈ 19,20,21 തീയതികളിൽ സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ഭാഗമാവാനൊരുങ്ങുകയാണ് സംഗീത ലോകത്തെ പുത്തൻ താരോദയം.
ഇതാധ്യമായാണ് സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ഓസ്ട്രേലിയയിലേക്ക് വരുന്നത്.ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള സ്റ്റീഫൻ ദേവസിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും ഓസ്ട്രേലിയൻ പര്യടനമെന്നാണ് വിലയിരുത്തപ്പെടുന്നത്.






























