ഖര്‍ത്വൂം : സൈനികവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായ സുഡാനില്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ യു) അംബാസഡര്‍ക്ക് മര്‍ദനമേറ്റു.അംബാസഡര്‍ ഐഡന്‍ ഒഹാരക്ക് ഖര്‍ത്വൂമിലെ വീട്ടില്‍ വെച്ചാണ് മര്‍ദനമേറ്റത്. ഐറിഷ് പൗരനായ അംബാസഡര്‍ക്ക് ഗുരുതുരമായി പരുക്കേറ്റിട്ടില്ലെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.
നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ നഗ്നമായ ലംഘനമാണ് ഈ കൃത്യമെന്നും മന്ത്രി മാര്‍ട്ടിന്‍ പറഞ്ഞു. സുഡാനിലെ ഏറ്റുമുട്ടല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 185 പേര്‍ കൊല്ലപ്പെടുകയും 1800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യു എന്‍ പറയുന്നത്. തലസ്ഥാനമായ ഖര്‍ത്വൂമിലാണ് ഏറ്റുമുട്ടല്‍ സൂരക്ഷം.
സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസു(ആര്‍ എസ് എഫ്)മാണ് അധികാരത്തിനായി ഏറ്റുമുട്ടുന്നത്. വ്യോമാക്രമണവും ഷെല്ലിംഗും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.