ദില്ലി : സുഡാനിലെ ആഭ്യന്തര കലഹം ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്. ജിദ്ദയിൽ നിന്ന് നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം
കൊച്ചിയിലെത്തി. വിവിധ സംസ്ഥാനങ്ങളിലുള്ള യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കായി ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് രക്ഷാദൗത്യം.