നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരമായി പൂർത്തീകരിച്ചു. നവലോക നിർമിതിക്ക് ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.
പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും”, മെൽബണിൽ “മാദ്ധ്യമങ്ങളും ജനാധിപത്യവും”, അഡ്ലൈഡിൽ “വർഗ്ഗീയതയുടെ ആധാരങ്ങൾ”, സിഡ്ണിയിൽ “ഭരണഘടനയിലെ സാമൂഹിക ദർശനം”, ബ്രിസ്ബണിൽ “ഗാന്ധിയുടെ വർത്തമാനം” എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. മെയ് 12 മുതൽ മെയ് 21 വരെ നടന്ന പ്രഭാഷണങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങളും അവയ്ക്ക് ലഭിച്ച മറുപടിയും ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.