കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42.
അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷർ നൽകാറുള്ളത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടൈറ്റിൽ ലീക്കായെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൂര്യ.
ഏപ്രിൽ 16ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവരുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. അന്നേദിവസം രാവിലെ ഒൻപത് മണിക്കായിരിക്കും ടൈറ്റിൽ റിവീൽ ചെയ്യുക. നേരത്തെ ഏപ്രിൽ 14ന് ആകും ടൈറ്റിൽ അനൗൺസ്മെന്റ് നടത്തുക എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, ‘അഗ്‌നീശ്വരൻ’ എന്നായിരിക്കും സിനിമയുടെ പേര് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അതേസമയം, ‘സൂര്യ 42’ന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.