സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിന്റെ വിജയത്തിനുശേഷം സംഗീത പ്രേമികളെ മറ്റൊരു ഉത്സവലഹരിയിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസ്. ഓസ്ട്രേലിയൻ മലയാളികളെ സംബന്ധിച്ച് 2025 ലെ ജൂൺ മാസം സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെ അവിസ്മരണീയ രാത്രികളായിരിക്കും.
മലയാളി പിന്നണി ഗായികമാരിൽ എന്നും വേറിട്ട് നിൽക്കുന്ന റിമി ടോമി നേതൃത്വം നൽകുന്ന സംഗീത നിശയുടെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – അനിൽ അനുരാഗ്.
വേദി : ദി എക്സിബിഷൻ ഹാൾ, ജെയിംസ് റൂസ് ഡ്രൈവ്, റോസ്‌ഹിൽ NSW 2142
തീയതി: 2025 ജൂൺ 21 (ശനി)
സമയം: വൈകുന്നേരം 6:00 – രാത്രി 9:30
ലൈവ് മ്യൂസിക്കൽ ഷോയുടെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. വിഐപി ടിക്കറ്റുകൾ 80 ശതമാനവും, പ്ലാറ്റിനം ടിക്കറ്റുകൾ 65 ശതമാനവും, ജനറൽ ടിക്കറ്റുകൾ 61 ശതമാനവും വിറ്റു തീർന്നതായി സംഘാടകർ വ്യക്തമാക്കി. ഇനിയും ടിക്കറ്റുകൾ കരസ്ഥമാക്കാത്തവർക്ക് ഏപ്രിൽ 26 ന് മുൻപ് ബുക്ക് ചെയ്യുകയാണെങ്കിൽ സ്പെഷ്യൽ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും, ഇവന്റ് സ്പോൺസർ വെൽകിൻസ് നെക്സ ഹോംസ് ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് :
https://www.justeasybook.com/events/rimi-tomy-sydney































