ബ്രിസ്ബെയ്ൻ : ബ്രിസ്‌ബെയ്ൻ സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റിൻ്റെ( എസ്.എം.വൈ.എം) ആഭിമുഖ്യത്തിൽ സീറോ സോക്കർ ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സിൽമെയറിലെ നോർത്ത്സ്റ്റാർ ഫുട്‌ബോൾ ക്ലബ്ബിൽ ഒക്ടോബർ 18 നാണ് ടൂർണമെൻ്റ്. വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. ബ്രിസ് ബെയ്ൻ നോർത്ത് സെന്റ.അൽഫോൻസ വികാരി ഫാ. വർഗീസ് വിതയത്തിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും .
ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറുമാണ്. സീറോ മലബാർ ഇടവകകളിൽ നിന്നും ക്വീൻസ്ലാൻഡിലെ മിഷനുകളിൽ നിന്നുമായി 18നും 30 നും ഇടയിൽ പ്രായമുള്ള 10 കളിക്കാരുടെ 10 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സൗഹ്യദ മത്സരം കാണാനും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവരെയും ക്ഷണിക്കുന്നെന്ന് അധികൃതർ അറിയിച്ചു.






























