കാനഡയിൽ വെച്ച് കൊല്ലപ്പെട്ട പടിക്കല വീട്ടിൽ ഡോണ സാജന്റെ സംസ്കാരം ഇന്ന് 26-5-2024 ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്
ഡോണയുടെ മൃതദേഹം 26-5-2024ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ചാലക്കുടി പാലസ് റോഡിലുള്ള വസതിയിൽ കൊണ്ടുവരികയും,11മണിക്ക് ബഹു :വൈദീകരുടെ നേതൃത്വത്തിൽ നടക്കുന്ന അന്ത്യകർമ്മങ്ങൾക്ക് ശേഷം, ചാലക്കുടി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്നും ബന്ധുമിത്രാദികൾ വ്യക്തമാക്കി. എല്ലാവരും ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് തങ്ങളുടെ മകളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നതായി മാതാപിതാക്കളായ സാജൻ പടിക്കലയും,
ഫ്ലോറ സാജനും സഹോദരൻ
ഡെൽജോ സാജനും അറിയിച്ചു.
ചാലക്കുടി സ്വദേശിയായ ഡോണ കാനഡയിൽ കൊല്ലപ്പെട്ടത്
രണ്ടാഴ്ച മുന്പാണ്. ഡോണയെ കൊന്നത് ഭർത്താവ് ലാലും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ലാലിനെ പൊലീസ് തിരയുകയാണ്. കാനഡയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം.
മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയിൽ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ലായിരുന്നു. ഡോണയുടെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞത്.
ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.
അതിന് ശേഷം എങ്ങോട്ട് കടന്നു കളഞ്ഞു എന്നാണ് പൊലീസ് തെരയുന്നത്. മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും വിവാഹം. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.
ലാലിന്‍റെ പാസ് പോര്‍ട്ടിന്‍റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോര്‍ട്ടില്‍ നാടുവിടുകയോ ചെയ്യുമെന്നാണ് ഡോണയുടെ ബന്ധുക്കളുടെ സംശയം. ലാല്‍ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തില്‍ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
![കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്[26-5-2024]](https://www.thekeralanews.com/wp-content/uploads/2024/05/rehana.jpg)






























