യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. സോഷ്യൽ മീഡിയയിൽ കസറിയ താരങ്ങളും മലയാളത്തിലെ യുവ താരങ്ങളും ഒത്തുചേരുന്ന ഡർബി ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സമ്മാനിക്കുന്നത്. മൂന്ന് വർഷത്തെ ക്യാംപസ് ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും സൗഹൃദവും പിണക്കവും ഇണക്കവും ഒക്കെ ഗംഭീര രീതിയിൽ ഒരു കംപ്ലീറ്റ് എന്റർടൈനറായി സജിൽ മമ്പാട്ട് അവതരിപ്പിക്കുന്നു. ഗോപി സുന്ദർ ഒരുക്കിയ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ആമസോൺ പ്രൈമിലൂടെ മെയ് 15 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
ഡർബിയുടെ ഛായാഗ്രഹണം ആമേൻ, ഗുഡ് ബാഡ് അഗ്ലി, മാർക്ക് ആന്റണി തുടങ്ങി മുപ്പതില്പരം തെന്നിന്ത്യൻ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ്. ഡർബിയുടെ സക്സസ് മീറ്റിൽ പ്രേക്ഷകർ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളായി ഡർബിക്ക് നൽകുന്ന സ്വീകാര്യതക്കു അണിയറപ്രവർത്തകർ നന്ദി പറഞ്ഞു.
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗംഭീര പ്രകടനമാണ് ഡർബിയിൽ ഓരോ യുവതാരങ്ങളും സമ്മാനിച്ചത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ഒരു പ്രധാന റോളിൽ എത്തുന്നു. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി സി സി രാജ്യങ്ങളിലെ വിതരണം നിർവ്വഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ എഫ് റ്റി എന്റർടൈൻമെൻറ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.






























