കോഴിക്കോട്: തിരുവല്ല ട്രാക്കോ കേബിൾസ് എംപ്ലോയീസ് ഓർഗ നൈസേഷൻ ( എസ്.ടി.യു) 33-ാം വാർഷിക സമ്മേളനത്തിൽ പാറക്കൽ അബ്ദുള്ള എംഎൽഎ യെ പ്രസിഡന്റായും എച്ച് നവാബിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വർക്കിങ് പ്രസിഡന്റ്: എം.എം ബഷീർ കുട്ടി
വൈസ് പ്രസിഡന്റ്മാർ: എസ്എച്ച് റഹ്‌മാൻ, അനസ് പി.പി
സെക്രട്ടറി: എം.എ നദീറിന
ജോയിൻ സെക്രട്ടറിമാർ: ബിനുകുമാർ, മുഹമ്മദ് അൻവർ സാദത്ത്
ട്രഷറർ: മുഹമ്മദ് ഷാഫി
ഉപദേശക സമിതി അംഗങ്ങൾ: കെ.ഇ അബ്ദുൽ റഹ്‌മാൻ, സമദ് മേപ്രത്, അനീർ മുഹമ്മദ്, കെ.പി കൊന്താലം, കോന്നി നാസർ എന്നിവരെയും തിരഞ്ഞെടുത്തു.
ട്രാക്കോ കേബിൾസിന് സ്ഥിരം എം.ഡിയെ നിയമിക്കണമെന്നും കമ്പനിയെ പ്രവർത്തന സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം വി.വി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.






























