Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ

by Kerala News Web Desk 04
February 11, 2025
in USA
0 0
A A
യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്രസിഡന്‍റ് ട്രംപിന്‍റെയും എലൺ മസ്കിന്‍റെയും ചെലവ് വെട്ടിച്ചുരുക്കലിന്‍റെ ഇരയായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ എയ്ഡ് (United States Agency for International Development) എന്ന USAID -യുടെ ചെലവ് കണക്കറ്റത്. അടച്ചുപൂട്ടുവെന്ന് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് പ്രഖ്യാപിച്ചു. USAID ഒരു ക്രിമിനൽ സംഘടനയെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു മസ്ക്. തെളിവില്ലാതെയാണ് ആരോപണങ്ങൾ. പക്ഷേ, ഏജൻസി അടച്ചു. കോടതി താൽകാലികമായി തടഞ്ഞിട്ടുണ്ട്. പക്ഷേ, താൽകാലികം മാത്രം.

എല്ലാം പെട്ടെന്നായിരുന്നു. സിറിയയിലെ 40,000 പേരുള്ള ഒരഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന USAID ജീവനക്കാർക്ക് പെട്ടെന്നൊരു സന്ദേശം കിട്ടി. എല്ലാം നിർത്തുക. അതുപോലെ മറ്റൊരു ക്യാമ്പിലും. വെള്ളവും സാനിറ്റേഷനും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു USAID -ന്‍റെ ദൗത്യം. അത് നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് ലോകമാകെയുള്ള ജീവനക്കാർക്ക് കമ്പ്യൂട്ടറുകളിൽ ലോഗിൻ പറ്റാതെയായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എയ്ഡ്സ് (AIDS) നിയന്ത്രണത്തിനായി പ്രവർത്തിച്ചിരുന്ന 2 ലക്ഷത്തിലധികം ഡോക്ടർമാർക്ക് പണിയില്ലാതെയായി. അതുപോലെ ലക്ഷങ്ങൾക്ക്… അതും വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്ക്. പദ്ധതികളും നിലച്ചു. തുടങ്ങിവച്ചതും പാതിയായതും അടക്കം. ചിലതിന് പിന്നെ ഇളവുകൾ കിട്ടി. പക്ഷേ, എത്രനാളേക്കെന്ന് വ്യകത്മാക്കി. അതാണ് USAID നിർത്തിയപ്പോൾ സംഭവിച്ചത്. ഉത്തരവ് മറികടക്കാൻ ശ്രമിച്ചാൽ കർശന നടപടി എന്നാണ് ഉത്തരവ്. നടപടിയുണ്ടാവുകയും ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1961 -ൽ സ്ഥാപിച്ച ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ എയ്ഡ്. അമേരിക്കൻ സർക്കാരിന് വേണ്ടി സഹായം എത്തിക്കുകയായിരുന്നു ദൗത്യം. 10,000 പേരുണ്ട് ജീവനക്കാർ. മൂന്നിൽ രണ്ടും വിദേശ രാജ്യങ്ങളിലാണ്. 60 ഓളം രാജ്യങ്ങളിൽ ആസ്ഥാനമുണ്ട്. പിന്നെയും പലയിടത്തും പ്രവർത്തനവും. USAID ഫണ്ട് ചെയ്യുന്ന മറ്റ് സംഘടനകളാണ് പലയിടത്തും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആരോഗ്യരംഗമാണ് പ്രധാന പ്രവർത്തനമേഖല. പോളിയോ വാക്സിനേഷൻ അതിൽ പ്രധാനവും.

ക്ഷാമസാധ്യത കണ്ടെത്തുന്ന ലോകത്തെ ഏറ്റവും മികച്ച സംവിധാനം USAID നാണ്. യുക്രെയ്നിലെ സൈനികർക്ക് കൃത്രിമ അവയവങ്ങൾ നൽകുന്നുത് USAID ആണ്. കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതും ആഫ്രിക്കയിലെ എബോള വ്യാപനം തടയുന്ന പ്രവർത്തനങ്ങളും USAID -ന്‍റെതാണ്. സർക്കാർ കണക്കനുസരിച്ച് 2023 -ൽ മാത്രം അമേരിക്ക USAID വഴി നൽകിയ സഹായം 68 ബില്യനാണ്. ലോകത്ത് തന്നെ ഏറ്റവും മുന്നിൽ. അമരേിക്കൻ സർക്കാരിന്‍റെ ആകെ ബജറ്റിന്‍റെ 0.6 ശതമാനം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താക്കൾ.

ട്രംപിനും മസ്കിനും ചെലവാണ് പ്രശ്നം. അതും വിദേശരാജ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്നത് തീരെ ഇഷ്ടമല്ല. പാഴിക്കളയുന്നു എന്നാണ് ആരോപണം. അങ്ങനെയാണ് ഭരണമേറ്റ ഉടൻ ഒപ്പിട്ട എക്സിക്യൂട്ടിവ് ഓർഡർ വഴി എല്ലാ അന്താരാഷ്ട്ര സഹായവും താൽകാലികമായി നിർത്തിവച്ചത്. അതിൽ ചില പദ്ധതികൾ ട്രംപിന്‍റെ ആദ്യഭരണകാലത്ത് തുടങ്ങിയതായിരുന്നു, അതും നിർത്തി. പിന്നീട് മാനുഷിക സഹായത്തിന് ചില ഇളവുകൾ അനുവദിച്ചു. ചിലത് മാത്രം. പക്ഷേ, മറ്റെല്ലാം മുടങ്ങി. ദരിദ്രരാജ്യങ്ങൾക്ക് ശുദ്ധജല സംവിധാനം ഒരുക്കുന്ന പദ്ധതിയടക്കം. ട്രംപിനെപ്പോലെ തന്നെ മസ്കും ചില തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നുണ്ട്. യുക്രെയ്ൻ സന്ദർശിക്കാൻ വേണ്ടി ഹോളിവുഡ് താരങ്ങൾക്ക് പണം നൽകിയത് USAID ആണെന്ന വ്യാജ വീഡിയോ ഉൾപ്പടെ.

പക്ഷേ, ഈ നിരോധിക്കലിൽ ചെറുതല്ലാത്തൊരു പ്രശ്നമുണ്ട്. കോൺഗ്രസിന്‍റെ വിദേശ സഹായ നിയമം (Foreign Assistance Act) അനുസരിച്ച്. പ്രസിഡന്‍റ് ജോൺ എഫ് കെന്നഡി (John F. Kennedy) എക്സിക്യൂട്ടിവ് ഓ‌ർഡറിൽ ഒപ്പിട്ട് രൂപീകരിച്ച ഏജൻസിയാണ് USAID. 1998 -ൽ നിയമമനുസരിച്ച് എക്സിക്യൂട്ടിവ് ഏജൻസിയായി സ്ഥാനവും കിട്ടി. അതുകൊണ്ട് ട്രംപിന് എക്സിക്യൂട്ടിവ് ഉത്തരവ് വഴി എടുത്തുകളയാൻ പറ്റുന്ന സംവിധാനമല്ല USAID. അതിന് കോൺഗ്രസിന്‍റെ അനുമതി വേണം. ചട്ടം ഭേദഗതി ചെയ്യണം. രണ്ടുസഭകളിലും ചെറിയ മേൽക്കൈ മാത്രമുള്ള റിപബ്ലിക്കൻ പാർട്ടിക്ക് എളുപ്പമല്ല അത്. അതുകൊണ്ട് USAID -നെ വിദേശകാര്യ വകുപ്പിന്‍റെ ഭാഗമാക്കാൻ ആലോചിക്കുന്നു ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചെയ്തിരുന്നു അങ്ങനെ. USAID -ന്‍റെ 10,000 വരുന്ന ജീവനക്കാരെ വെട്ടിക്കുറക്കാനും ആലോചനയുണ്ട്.
USAID ജീവനക്കാരെ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ച നടപടി, ഫെഡറൽ കോടതി താൽകാലികമായി തടഞ്ഞു. വിദേശത്തുള്ള USAID ജീവനക്കാരെല്ലാം ആശങ്കയിലാണ്. വെള്ളിയാഴ്ചയെന്ന സമയപരിധി കോടതി തടഞ്ഞെങ്കിലും ഇനിയെന്ത് എന്ന ആശങ്ക കടുത്തതാണ്. USAID സഹായം കൊണ്ട് മുന്നോട്ട് പോയിരുന്ന രാജ്യങ്ങളുടെ അവസ്ഥയും എന്താകുമെന്ന് പറയാനാവില്ല. രോഗം, ക്ഷാമം, സംഘർഷം, അക്രമം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാര്യങ്ങൾക്കായിരുന്നു സഹായം കിട്ടിയിരുന്നത്. അത് പെട്ടെന്നങ്ങ് ഇല്ലാതെയാവുമ്പോൾ മുന്നോട്ടുള്ള യാത്ര പ്രയാസമാവും എന്നതിൽ തർക്കമില്ല. അതേസമയം, 1998 മുതൽ തന്നെ USAID വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു എന്നാണ് റിപബ്ലിക്കൻ പക്ഷം. ചില USAID പദ്ധതികൾ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയിരുന്നില്ലെന്നതും വിഷയമാണ്. പക്ഷേ, അതിന് ഇതല്ല മാർഗം എന്നാണ് പൊതുപക്ഷം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര
USA

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
Next Post
കയാക്കിംഗ് നടത്തുന്നതിനിടെ യുവതി കായലിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന്‍റെ വള്ളം മുങ്ങി, ദാരുണാന്ത്യം

കയാക്കിംഗ് നടത്തുന്നതിനിടെ യുവതി കായലിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന്‍റെ വള്ളം മുങ്ങി, ദാരുണാന്ത്യം

രഹസ്യ വിവരം കിട്ടിയെത്തി, കായംകുളത്ത് 43 കാരനെ പൊക്കി എക്സൈസ്; കിട്ടിയത് 1.68 ലിറ്റർ വ്യാജ മദ്യം, അറസ്റ്റിൽ

രഹസ്യ വിവരം കിട്ടിയെത്തി, കായംകുളത്ത് 43 കാരനെ പൊക്കി എക്സൈസ്; കിട്ടിയത് 1.68 ലിറ്റർ വ്യാജ മദ്യം, അറസ്റ്റിൽ

സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാ​ഗിം​ങ്, 5പേർ കസ്റ്റഡിയിൽ

സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാ​ഗിം​ങ്, 5പേർ കസ്റ്റഡിയിൽ

ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചു

ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist