സാന്‍ഫ്രാന്‍സിസ്കോ : അമേരിക്കയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വെരിഫിക്കേഷന് മാര്‍ക്ക് പിന്‍വലിച്ച് ട്വിറ്റര്‍.ട്വിറ്ററില്‍ പ്രമുഖരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് നീല ടിക്ക് മാര്‍ക്ക്. ഏപ്രില്‍ ഒന്നുമുതല്‍ നീല ടിക്കിന് നിരക്ക് ഏര്‍പ്പെടുത്തി. പണം കൊടുത്ത് വെരിഫിക്കേഷന് മാര്‍ക്ക് തുടരില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീല ടിക് അപ്രത്യക്ഷമായത്.അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കാമ്ബിനറ്റ് അംഗങ്ങള്‍ക്കും ട്വിറ്റര്‍ സൗജന്യമായി ഗ്രേ ടിക്ക് അനുവദിച്ചു. വൈറ്റ് ഹൗസ് ട്വിറ്ററിന്റെ പ്രീമിയം അക്കൗണ്ടിലേക്ക് മാറുന്നതായി അറിയിച്ച് ഇലോണ്‍ മസ്ക് ജീവനക്കാര്‍ക്ക് കത്തുംനല്‍കി.