മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് ബംഗ്ലാവിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ. വ്യാഴാഴ്ചയാണ്ട് രണ്ട് യുവാക്കൾ ബംഗ്ലാവിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. മുംബൈ പൊാലീസ് പറയുന്നതനുസരിച്ച്, പുറത്തെ മതിലിൽ അള്ളിപ്പിടിച്ച് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാർഡുകൾ ഇവരെ പിടികൂടുന്നത്.
20-നും 22- നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് പിടിയിലായതെന്നും തങ്ങൾ ഗുജറാത്തിൽ നിന്നാണ് ഇവര്‍ വന്നതാണെന്നും പൊലീസ് പറഞ്ഞു. ‘പഠാൻ’ താരത്തെ കാണാൻ ആഗ്രഹംകൊണ്ടാണ് എത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിക്രമിച്ചുകടക്കൽ അടക്കമുള്ള വകുപ്പുകൾ ചേര്‍ത്ത് ഇവക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന വിജയമായിരുന്നു ഷാരൂഖിന്റെ പഠാന്‍. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം മുതലേ നടപ്പാക്കിയത്.
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഠാന്‍ ബോളിവുഡിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നാലെയെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍.