Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം

by Kerala News Web Desk 04
February 28, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം. മെൽബൺ യൂണിവേഴ്സിറ്റിയുടെ പുതിയ ഗവേഷണം പ്രകാരം രാജ്യത്തെ 11,000 ത്തിലധികം ആളുകൾ ഓരോ വർഷവും വാഹന മലിനീകരണം മൂലം അകാലത്തിൽ മരിക്കുന്നുണ്ട്.വാഹന മലിനീകരണം 19,000 ത്തിലധികം ആളുകളിൽ ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല ആസ്മ കേസുകൾ ഓരോ വർഷവും 66,000 ആയി വർദ്ധിച്ചു. 11,105 പേർ വാഹന മലിനീകരണം മൂലം വർഷം തോറും അകാലത്തിൽ മരിക്കുന്നു. ഇത് മുൻകാലങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും മെൽബൺ സർവകലാശാലയിൽ നിന്നുള്ള റിപ്പോർട്ടിൽ വിശദീകരിക്കുന്നു.കാലാവസ്ഥാ-ഗതാഗത വിദഗ്ധർ കണ്ടെത്തലുകളെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ പഠനഫലത്തിൽ ആശ്ചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. കൂടുതൽ സജീവവും സീറോ എമിഷൻ രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് അടിയന്തിര നയ മാറ്റങ്ങൾ വിദഗ്ധർ ആവശ്യപ്പെടുകയും ചെയ്തു.

സർവ്വകലാശാലയുടെ മെൽബൺ ക്ലൈമറ്റ് ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് മോട്ടോർ വാഹന മലിനീകരണത്തിന്റെ ആഘാതം കണക്കാക്കാൻ ന്യൂസിലാൻഡിൽ വികസിപ്പിച്ചെടുത്ത ഒരു പിയർ-റിവ്യൂഡ് ഫോർമുല ഉപയോഗിച്ചാണ് പഠനം നടത്തിയത്. നിരീക്ഷങ്ങളിൽ നിന്നും വാഹന മലിനീകരണത്തിന്റെ അളവ് മുൻകാല കണക്കുകളേക്കാൾ “വ്യാപ്തി കൂടുതൽ” ആണെന്ന് കണ്ടെത്തി.വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പ്രതിവർഷം 11,105 അകാല മരണങ്ങൾക്ക് കാരണമാകുന്നു. കൂടാതെ 12,210 പേരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും 6,840 പേരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.അതേസമയം 2022 ൽ 1,187 പേരാണ് റോഡപകടങ്ങളിൽ മരിച്ചത് എന്നതും ശ്രദ്ധേയമാകുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നൈട്രജൻ ഡയോക്സൈഡിന്റെ ഉത്പാദനവും ചെറിയ കറുത്ത കാർബൺ കണങ്ങളും ശ്വസിക്കുകയും അവ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ് കാറുകളിൽ നിന്നുള്ള മലിനീകരണത്തിൽ ഗുരുതരം. കൂടാതെ പഠനത്തിൽ കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും അപകടസാധ്യതയുള്ളതായും കണ്ടെത്തി.വാഹന മലിനീകരണം ഓസ്ട്രേലിയക്കാരുടെ ആരോഗ്യത്തിൽ ചെലുത്തുന്ന ആഘാതത്തിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് പഠനം തെളിയിച്ചതായി സഹ-ലേഖകനായ ഡോ കെൽവിൻ സേ പറഞ്ഞു.റോഡ് അപകട നിരക്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിന് സർക്കാരുകൾ ധാരാളം പണം ചെലവഴിക്കുന്നു. പക്ഷേ റോഡ് മലിനീകരണ തോതിന്റെ ഔദ്യോഗിക കണക്കുകൾ പോലും ശേഖരിക്കുന്നില്ല. ഈ മനോഭാവം മാറേണ്ടതുണ്ടെന്നും ഡോ. സേ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫെഡറൽ ഗവൺമെന്റ് 2030 ൽ 3.8 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്നു. പുതിയ കാർ രജിസ്ട്രേഷനുകളിൽ 90 ശതമാനവും ഇലക്ട്രിക് വാഹനങ്ങളും ആയതിനാൽ, ഓസ്ട്രേലിയയിലെ ആരോഗ്യ ചെലവുകൾക്ക് കാര്യമായതും ഗുണപരവുമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ഡോ. സേ വിശദീകരിച്ചു.
ഗുണനിലവാരം പരിശോധിക്കുന്നതിനും മലിനീകരണങ്ങൾ കുറയ്ക്കുന്നതിനും വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് മലിനീകരണ കാരണങ്ങൾ അന്വേഷിക്കുന്നതിനും കൂടുതൽ സജീവമായ പ്രവർത്തങ്ങൾ വേണം. മാത്രമല്ല പുതിയ വാഹന, ഇന്ധന മാനദണ്ഡങ്ങൾ അവതരിപ്പിക്കാൻ ഫെഡറൽ ഗവൺമെന്റിനോട് പഠനം ശുപാർശ
ചെയ്യുന്നുണ്ട്.ആസ്മ ഓസ്ട്രേലിയ, കാലാവസ്ഥാ ആരോഗ്യ സഖ്യം, ഓസ്ട്രേലിയൻ ക്രോണിക് ഡിസീസ് പ്രിവൻഷൻ അലയൻസ്എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഈ ശുപാർശകൾ അംഗീകരിച്ചു.

മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ വാഹനമലിനീകരണത്തെക്കുറിച്ച് അവബോധംവളർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി വക്താവ് ഡോ.വിക്കി കോട്സിരിലോസ് പറഞ്ഞു.ആസ്തമ അല്ലെങ്കിൽ ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രോഗികൾ എത്രമാത്രം വായു മലിനീകരണത്തിന് വിധേയരാണെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്ന് ഡോ.കോട്സിരിലോസ് പറഞ്ഞു.സ്കൂളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ചൈൽഡ് കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം മൂലം കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണത്തിന്റെ ഫലങ്ങൾ ഞെട്ടിക്കുന്നതെന്ന് കാലാവസ്ഥാ കൗൺസിൽ അഡ്വക്കസി ഹെഡ് ഡോ, ജെന്നിഫർ റെയ്നർ പറയുന്നു.
ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഓസ്ട്രേലിയക്കാരെ കൂടുതൽ നടക്കാനും സൈക്കിൾ ഓടിക്കാനും പൊതുഗതാഗതം സ്വീകരിക്കാനും സർക്കാരുകൾ പ്രോത്സാഹിപ്പിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ

മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ

ജയിലിലായതിന്‍റെ മൂന്നാം മണിക്കൂറിൽ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക്

ജയിലിലായതിന്‍റെ മൂന്നാം മണിക്കൂറിൽ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക്

വിമാനത്തിലെ ഭക്ഷണത്തില്‍ പ്രാണി

വിമാനത്തിലെ ഭക്ഷണത്തില്‍ പ്രാണി

പാപ്പുവ ന്യൂ ഗിനിയയിൽ വിഘടനവാദി സംഘടനകൾ ബന്ദികളാക്കിയ ഓസ്ട്രേലിയൻ പ്രൊഫസറെയും രണ്ട് സഹപ്രവർത്തകരെയും വിട്ടയച്ചു

പാപ്പുവ ന്യൂ ഗിനിയയിൽ വിഘടനവാദി സംഘടനകൾ ബന്ദികളാക്കിയ ഓസ്ട്രേലിയൻ പ്രൊഫസറെയും രണ്ട് സഹപ്രവർത്തകരെയും വിട്ടയച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist